അച്ചനമ്പലം: ‘മാലിന്യമുക്തം നവകേരളം’, ‘സ്വച്ഛത ഹി സേവാ’ കാമ്പയിന്റെ ഭാഗമായി കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും കിളിനക്കോട് മലബാർ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിൽ അച്ചനമ്പലം അങ്ങാടി ശുചീകരിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. തയ്യിൽ ഹസീന, തയ്യിൽ റഹിയാനത്ത്, കെ.വി. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി പ്രമീള എം.പി സ്വാഗതം പറഞ്ഞു, ഹെൽത്ത് ഇൻസ്പെക്ടർ കാർത്തിക സി കെ, ഹരിത കർമ്മ സേനാംഗങ്ങൾ,കെയർ ടേക്കർ, എന്നിവർ നേതൃത്വം നൽകി.
മലബാർ കോളേജിലെ നാൽപതോളം വരുന്ന എൻ എസ് എസ് വളണ്ടിയർമാർ, വ്യാപാരികൾ, പൊതുപ്രവർത്തകർ എന്നിവരുടെ സജീവസാന്നിധ്യത്തിലാണ് ടൗൺ വൃത്തിയാക്കിയത്.