എ ആർ നഗർ: അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് ബേസിക് കെയർ പരിശീലനം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ലിയാഖത്ത് അലി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് മെമ്പർ മുഹമ്മദ് പുതുക്കുടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജെ.പി എച്ച്.എൻ സുധ കുമാരി.വി, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ. ടി, ജെ. എച്ച്.ഐ ജിജി മോൾ.എം, പാലിയേറ്റീവ് നേഴ്സ് സുനിത. പി ടി, എം. എൽ. എച്ച്.പി സാബിരീന എന്നിവർ സംസാരിച്ചു.