സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതപെരുമാറ്റച്ചട്ടം കര്‍ശനമാക്കുമെന്ന് ജില്ലാകലക്ടര്

മലപ്പുറം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിതപെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്ന്  ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കലക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കി. ഹരിതകര്‍മസേനയ്ക്ക് യൂസര്‍ഫീസ് നല്‍കാതിരിക്കുകയും മാലിന്യം കൈമാറാതിരിക്കുകയും ചെയ്യുന്ന ഓഫീസുകളുടെ മേധാവിമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഉപയോഗശൂന്യമായ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കണം. ഒക്ടോബര്‍ 30ന് മുമ്പ് ഇ-വേസ്റ്റ്, ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കണം.  നവംബര്‍ ഒന്നിന് മുമ്പ് അവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഓഫീസുകളില്‍ ഭക്ഷണം പാഴ്‌സല്‍ കൊണ്ടുവരുന്ന രീതി ഉപേക്ഷിക്കണമെന്നും ഹരിതചട്ടങ്ങള്‍ മാതൃകാപരമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കലക്ടര്‍ പറഞ്ഞു.   എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ പി.ബി ഷാജു, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍, ശുചിത്വമിഷന്‍  ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, ഗ്രീന്‍ കേരള കമ്പനി അസി. മാനേജര്‍ പി. മുജീബ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}