തിരൂരങ്ങാടി : തിരൂരങ്ങാടിയിലെ പതിനൊന്നാം വാർഡ് എഴുപത്തിയഞ്ചാം നമ്പർ അംഗൻവാടിയിലേക്കും അതിനോട് അനുബന്ധിച്ച് 25 ഓളം വീടുകളിലേക്കും ഉള്ള യാത്ര ക്ലേശത്തിന്റെയും വിഷയത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഇടപെട്ട് പരാതിയും ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശൈലി മോൻ .പി, ഓവർസിയർ അരുൺ ബാബു , ഓവർസിയർ അഞ്ചു, നഗരസഭ അസിസ്റ്റൻറ് എൻജിനീയർ സബീർ, ഓവർസിയർ, പൊതുപ്രവർത്തകനായ മൊയ്തീൻകുട്ടി .കെ. ട്ടി, ദേശീയ മനുഷ്യാവകാശ സംഘടനയുടെ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത്, ബിന്ദു അച്ഛമ്പാട്ട്, ശരീഫ് സി . പി,ചന്ദ്രൻ, കൗൺസിലർമാരായ ഹബീബ, സുഹ്റാബി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംയുക്ത പരിശോധന നടത്തിയത്. നാളെ തദ്ദേശസ്വയംഭരണ വകുപ്പ് അദാലത്തിൽ തിരൂരങ്ങാടി നഗരസഭ ആവശ്യപ്പെട്ട എൻ ഓ സി യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കും.
അംഗൻവാടിയിലേക്കും അംഗപരിമിതന്റെ വീട്ടിലേക്കുള്ള യാത്രാക്ലേശം; ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി
admin
Tags
Malappuram