വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കുടുംബസുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച വ്യാപാരിയുടെ കുടുംബത്തിനുള്ള സഹായധനം വിതരണം നിർവഹിച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സംസാരിക്കുന്നു
മലപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന ജീവകാരുണ്യം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
കുടുംബസുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച മലപ്പുറത്തെ വ്യാപാരിയുടെ കുടുംബത്തിനുള്ള സഹായധന വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകോപന സമിതി മലപ്പുറം യൂണിറ്റ് കമ്മിറ്റി ജില്ലാ വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ അധ്യക്ഷനായി.
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന മലപ്പുറം യൂണിറ്റിലെ വ്യാപാരികൾക്ക് ഇ.ടി. മുഹമ്മദ് ബഷീർ ഉപഹാരം നൽകി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എ. ബാവ, കെ.എം. മുജീബ് റഹ്മാൻ, ജയപ്രകാശ്, പി.ടി.എസ്. മൂസു, മണ്ഡലം പ്രസിഡന്റ്് എ.പി.എ. ഹമീദ്, അബ്ദുറഹിമാൻ ഹാജി, താജുദ്ധീൻ ഉറുമാഞ്ചേരി, എം.പി.എ. സിദ്ധീഖ്, ഹഫ്‌സത്ത് മണ്ണിശ്ശേരി എന്നിവർ സംസാരിച്ചു.