റിട്ടയേർഡ് അധ്യാപകൻ രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു

ചേറൂർ: അധ്യാപക ദിനത്തിൽ ചേറൂർ മലർവാടി ബാലസംഘം യൂണിറ്റ് ഭാരവാഹികൾ റിട്ടയേർഡ് അധ്യാപകൻ രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു. 1975 ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച രാമചന്ദ്രൻ മാഷ്  29 വർഷം കുട്ടികൾക്ക് അറിവ് പകർന്നു.
 
മലർവാടി ചേറൂർ യൂണിറ്റ്  ക്യാപ്റ്റൻ ഇയാഷ് പാസ് പൊന്നാട അണിയിച്ചു. വൈസ് ക്യാപ്റ്റൻ ഹനീന കെ മെമെന്റോ നൽകി, സെക്രട്ടറി നസാൻ നഹർ കെ,ജോയിൻ സെക്രട്ടറി ജസ ഫൈസൽ, അർബാൻ വസി കെ, ഷെല്ല അനം കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}