പരാതി കാരണം മൂന്നു വർഷം മുമ്പ് നിർമ്മാണം സ്റ്റേ ചെയ്തിരുന്നു
വേങ്ങര: പുനർനിർമ്മാണം, വഖഫ് ബോർഡ് മൂന്ന് വർഷം മുമ്പ് നിർത്തി വെപ്പിച്ചിരുന്ന കച്ചേരിപ്പടി തമ്മരുത്തി ജുമാ മസ്ജിദ് പുനർനിർമാണത്തിനു അനുമതിയായി. മൂന്നു വർഷം മുമ്പ് തന്നെ ഈ പള്ളിയുടെ പുനർ നിർമ്മാണത്തിനു ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടി വഖഫ് ബോഡിൽ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പുനർ നിർമാണ പക്രിയകൾ താൽകാലികമായി നിറുത്തിവെക്കുകയായിരുന്നു.വേങ്ങര ലൈവ്.പുനർനിർമാണം അനിവാര്യമാണെന്ന് ചൂണ്ടി കാട്ടി പള്ളിയുടെ മുതവല്ലി നല്ലാട്ട് തൊടിക മുഹമ്മത് ഷരീഫ്, വഖഫ് ബോഡിനെ സമീപിക്കുകയും വഖഫ് ബോഡ് പള്ളി നിർമിക്കാൻ 2024 ജൂലായ് 30 ന് ഉത്തരവ് ഇറക്കുകയും ചെയ്തിരിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പള്ളിയുടെ പുനർ നിർമ്മാണം ആരംഭിക്കുകയാണെന്ന് മഹല്ല് ഖത്തീബും മുതവല്ലിയും ചേർന്ന് അറിയിച്ചു. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയും 'നല്ലാട്ട് തൊടിക അബ്ദു നാസർ രക്ഷാധികാരിയും. പി കെ - എം.അബ്ദുൾ ഖാദർ ഹാജി ചെയർമാനും പാറമ്മൽ മുഹമ്മത് ഹാജി വർക്കിംഗ് ചെയർമാനും പഞ്ചിളി അസീസ് ഹാജി ജനറൽ കൺവീനറും. പി. കെ. മുഹാജിർ ട്രഷററും ആയി പുനർനിർമാണ കമ്മറ്റി നിലവിലുണ്ട്.