വേങ്ങര: പി.എം.എസ്.എ.എം.യു.പി സ്കൂൾ, വേങ്ങര കുറ്റൂരിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് ആഘോഷപരിപാടികൾ ആരംഭിച്ചു.
ഓണസദ്യ, ക്ലാസ്സ് തല പൂക്കള മത്സരം, വടം വലി, വിനോദ മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി.
ഹെഡ്മാസ്റ്റർ ഏ.പി ഷീജിത്ത്, സ്കൂൾ മാനേജർ കെ. മുഹമ്മദ് ഷെരീഫ്, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീനഫസൽ, പി.ടി.എ, എം.ടി.എ. അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധികൾ, സ്കൂൾ കുട്ടികൾ എന്നിവർപങ്കെടുത്തു.
വിവിധ മത്സരയിനങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു