വേങ്ങര: വേങ്ങരയിലേയും സമീപ പ്രദേശങ്ങളിലേയും സ്കൂൾ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുന്ന സാഹചര്യത്തിൽ വൈകുന്നേരങ്ങളിൽ പോലിസ് പെട്രോളിങ്ങും വേങ്ങര ബസ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിക്കണമെന്ന് എം എസ് എഫ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു.
വിദ്യാർത്ഥികൾ കൂട്ടമായി വന്ന് വേങ്ങര ബസ്റ്റാന്റ്, സിനിമഹാൾ ജഗ്ഷൻ എന്നിവടെങ്ങളിലായി വൈകുന്നേരങ്ങളിൽ സംഘർഷം ഉണ്ടാക്കുന്നു. പല സമയത്തും വടികളും കമ്പികളുമായി ആണ് വിദ്യാർത്ഥികൾ സംഘം ചേർന്ന് എത്തുന്നത്. ഇത് വലിയ അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നും ആയതിനാൽ ഈ വിഷയത്തിൽ അടിയന്തിരമായി പോലീസ് ഇടപെടണമെന്നും എം എസ് എഫ് കമ്മിറ്റി ആവിശ്യപെട്ടു.
വേങ്ങര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജേന്ദ്ര നായരുമായി നടത്തിയ ചർച്ചയിൽ എം എസ് എഫ് സംസ്ഥാന സെക്രട്ടറി പി എ ജവാദ്, എം എസ് എഫ് വേങ്ങര മണ്ഡലം പ്രസിഡന്റ് എൻ കെ നിഷാദ്, ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ട്രെഷറർ ആമിർ മാട്ടിൽ,.വേങ്ങര ലൈവ്.വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹർഷൽ ചാക്കീരി, മണ്ഡലം എം എസ് എഫ് ഭാരവാഹികളായ ആഷിക് കാവുങ്ങൽ, ഹാഫിസ് പറപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.