വേങ്ങര: കുറ്റൂർ മാടംചിന പൗരസമിതി പേ പിടിച്ച നായയെ കീഴ്പ്പെടുത്തി നാടിനെ രക്ഷിച്ച പാറമ്മൽ അബ്ദു ബാവയെ ആദരിച്ചു.
ചടങ്ങിൽ VMCKK തങ്ങൾ അധ്യക്ഷത വഹിച്ചു. പി പി ആലിപ്പു സ്വാഗതവും ടി ടി മഹമൂദ് ഫൈസി ഉദ്‌ഘാടനവും ചെയ്ത പരിപാടിയിൽ അസീസ് മുസ്ലിയാർ, പി പി ചെറീദ് ഹാജി, ചോലക്കൻ ഹംസ, കുണ്ടു പി പി എന്നിവർ ആശംസകൾ അറിയിച്ചു. പള്ളിയാളി സിദ്ധീഖ് നന്ദി പ്രകാശനം നടത്തി.
പ്രസ്തുത പരിപാടിയിൽ അബ്ദു ബാവയുടെ ധീരതക്ക് ചോലക്കൻ ഫാമിലി വെൽഫയർ അസോസിയേഷൻ ആദരവും നൽകി.