ചേറൂർ പി പി ടി എം വൈ ഹയർസെക്കന്ററി സ്‌കൂൾ ഓണചന്ത സംഘടിപ്പിച്ചു

വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർസെക്കന്ററി സ്കൂളിലെ ഭൂമിത്രസേനയുടെയും എൻ എസ് എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണചന്ത സംഘടിപ്പിച്ചു. പി എം ഫാത്തിമ മിന്ന, സുൽത്താന ഹർഷ, പി കെ അഫ്ര 
തുടങ്ങിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കുട്ടികൾ വീടുകളിലും സ്‌കൂളിലുമായി കൃഷിചെയ്ത ഉൽപന്നങ്ങൾ സ്‌കൂളിന് മുൻവശമുള്ള അങ്ങാടിയിൽ വിപണനം നടത്തിയത്.

മത്തൻ, കുമ്പളം, ചേന, കാച്ചിൽ, വാഴുതന തുടങ്ങിയ പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ, ഫലവർഗങ്ങൾ തുടങ്ങി പ്രാദേശികമായി ലഭ്യമാവുന്ന എല്ലാം തന്നെ ചന്തയിൽ ലഭ്യമാക്കിയിരുന്നു.
  
യുവതലമുറയുടെ ഫാസ്റ്റ് ഫുഡ്‌ സംസ്കാരത്തിന്റെ ഈ കാലഘട്ടത്ത് പോഷകസമ്പുഷ്ടമായ പഴയ ഭക്ഷണസംസ്കാരത്തെക്കുറിച്ചു ആളുകളെ ബോധവൽക്കരിക്കുക എന്നുള്ളതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.

ആദ്യവില്പന നടത്തി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ യു എം ഹംസ ചന്ത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ടി ഹനീഫ അധ്യക്ഷത വഹിച്ചു. 
സെക്രട്ടറി എം എം കുട്ടി മൗലവി, ആവയിൽ സുലൈമാൻ,.വേങ്ങര ലൈവ്., മാനേജർ എ കെ സൈനുദ്ധീൻ, കൃഷി ഓഫീസർ സലീം, മെമ്പർ റാഹിയാനത്ത്, കോർഡിനേറ്റേഴ്‌സ് ആയ കെ ടി ഹമീദ്, ടി റാഷിദ്‌, വി എസ് ബഷീർ, പി കെ ഗഫൂർ, ഹംസ പുള്ളാട്ട് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}