വേങ്ങര: സി.പി.എം അഖിലേന്ത്യാ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ വേങ്ങര ടൗണിൽ സർവകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി. വേങ്ങര ബസ് സ്റ്റാൻഡിൽ നടന്ന അനുശോചനയോഗത്തിൽ സി.പി.എം വേങ്ങര ഏരിയാ സെക്രട്ടറി കെ.ടി അലവിക്കുട്ടി അധ്യക്ഷനായി.
പി.കെ അസുലു, പി.എ ചെറീത്,
കെ.പുഷ്പാംഗദൻ, കെ. രാധാകൃഷ്ണൻ, പി.അസീസ് ഹാജി, തയ്യിൽ ഹംസ, ഹാരിസ് മാളിയേക്കൽ, ശശി കടവത്ത്, എം. കെ.റസാഖ്, വി.ശിവദാസ്, പി. പത്മനാഭൻ എന്നിവർ സംസാരിച്ചു.
മൗനജാഥക്ക് എം. എ അസീസ്, പറമ്പിൽ ഖാദർ, പി. മുസ്തഫ, ടി.വി ഇക്ബാൽ എന്നിവർ നേതൃത്വം നൽകി.