കുറ്റാളൂർ ബദ്റുദുജ മീലാദ് സമ്മേളനം സമാപിച്ചു

ഇസ്‌ലാം മനുഷ്യന് ദിശാബോധം നൽകി : കാന്തപുരം 

വേങ്ങര: മനുഷ്യജീവിതത്തിന് ശരിയായ മാതൃക കാണിച്ച പ്രത്യയ  ശാസ്ത്രമാണ്   ഇസ്‌ലാം  മതമെന്ന്  
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
കുറ്റാളൂർ ബദറുദുജാ ഇസ്ലാമിക് സെന്റര്‍ മീലാദ് സമ്മേളനത്തില്‍ തഅ്ജീലുല്‍ ഫുതൂഹ് മജ്‌ലിസിന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകൻ  മുഹമ്മദ്‌ നബിയിലൂടെ ഇസ്ലാമിനെ സമ്പൂർണ്ണമാക്കി തന്നു. ആ പ്രവാചകനെയാണ് നാം മാതൃകയാക്കേണ്ടത്. പ്രവാചക സ്നേഹം  വിശ്വാസത്തിന്റെ ഭാഗമാണെന്നും   കാന്തപുരം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.. 
   സമസ്ത സെക്രട്ടറി  പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി വാര്‍ഷിക മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. ബദ്റുദുജ ഇസ്ലാമിക് സെന്ററിന്റെ സയ്യിദു ശുഹദാ ഹംസതുൽ കർറാർ (റ ) അവാർഡ് പേരോട് അബ്ദുറഹ്മാൻ സഖാഫിക്ക്  കാന്തപുരം സമ്മാനിച്ചു. 
 ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.   കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നൽകി. സയ്യിദ്ശറഫുദ്ദീന്‍ ജമലുലൈലി, സയ്യിദ് ഇബ്‌റാഹീം ബാഫഖി കൊയിലാണ്ടി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, ഊരകം അബ്ദുര്‍റ്മഹ്‌മാന്‍ സഖാഫി, പി എം മുസ്തഫ കോഡൂര്‍, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുള്ള അഹ്‌മ്മദ് അഹ്‌സനി ചെങ്ങാനി, ഒ.ക സ്വാലിഹ് ബഖവി കുറ്റാളൂര്‍ സംബന്ധിച്ചു
വൈകുന്നേരം കുറ്റാളൂരില്‍ നിന്നും വേങ്ങരയിലേക്ക് നടന്ന ബഹുജന മീലാദ് റാലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു. ദഫ്, സ്കൗട്ട്, വിവിധ കലാപ്രകടനങ്ങൾ  എന്നിവയുടെ അകമ്പടിയോടെയായിരുന്നു റാലി.
സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി ,  സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, സയ്യിദ് സൈനുല്‍ ആബിദീന്‍ പരുത്തിക്കോട്, അബ്ദുല്‍ കാദര്‍ അഹ്സനി മമ്പീതി, സയ്യിദ് ജരീര്‍ അഹ്സനി കൊളപ്പുറം, അബ്ദുല്‍ അസീസ് സഖാഫി ഏലമ്പ്ര, എ പി അബ്ദു ഹാജി, അബ്ദുല്‍ ഹകീം സഅദി അണ്ടോണ, കെ പി യൂസുഫ് സഖാഫി, സയ്യിദ് അലവി ബുഖാരി ചേറൂര്‍, സിബ്ഗത്തുള്ള സഖാഫി, ഇബ്രാഹീം ബാഖവി ഊരകം റാലിക്ക് നേതൃത്ത്വം നല്‍കി.
വേങ്ങര ടൗണില്‍ സിദ്ദീഖ് സഖാഫി അരിയൂര്‍ റാലി സമാപന സന്ദേശ പ്രഭാഷണം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}