കൊളപ്പുറം: വയനാട് ദുരന്തത്തിൽ അടിയന്തിര സഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെയും കള്ളക്കണക്കും ഫണ്ട് തട്ടിപ്പും നടത്തുന്ന സംസ്ഥാന സർക്കാറിനെതിരെയും അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ് ഹംസതെങ്ങിലാൻ അധ്യക്ഷത വഹിച്ചു . മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. സി അബ്ദുറഹിമാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ മൊയ്ദീൻകുട്ടി മാട്ടറ, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, ഉബൈദ് വെട്ടിയാടൻ,എന്നിവർ സംസാരിച്ചു.
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ കെ പി സി സി ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടക്കുനതിൻ്റെ ഭാഗമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്, അസ്ലം മമ്പുറം, സമദ് പുകയൂർ, മുസ്തഫ ചേലക്കൻ, അബൂബക്കർ പുകയൂർ, കുട്ടിക്ക ചേലക്കൽ, അലവി ഇ വി, ഉസ്മാൻ കെ.ടി, ബഷീർ പുള്ളിശ്ശേരി, അലി ടി എ , ചാത്തമ്പാടൻ സൈതലവി, അഷ്റഫ് കെ ടി, ബാബു കൊളപ്പുറം, ശ്രീധരൻ കൊളപ്പുറം, മുസ്തഫ കെ.ടി എന്നിവർ നേതൃത്വം നൽകി.
മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി സക്കീർ ഹാജി നന്ദിയും പറഞ്ഞു.