ഗുൽഷനേ ത്വയ്‌ബ മീലാദാഘോഷ പരിപാടികൾക്ക് തുടക്കം

വലിയോറ: തിരു നബി (സ്വ): ജീവിതം, ദർശനം എന്ന പ്രമേയത്തിൽ മണ്ണിൽപിലാക്കൽ കുന്നുമ്മൽ മൻശഉൽ ഉലൂം സുന്നി മദ്റസയും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മണ്ണിൽപിലാക്കൽ യൂണിറ്റും നടത്തിവരാറുള്ള ഗുൽഷനേ ത്വയ്ബ 2024 മീലാദാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. റബീഉൽ അവ്വൽ ഒന്നിന് (സെപ്റ്റംബർ 05) മദ്രസ മാനേജിങ് കമ്മിറ്റി, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തൽ കർമ്മം നടന്നു.

ഗുൽഷനേ ത്വയ്‌ബയുടെ ഭാഗമായി റബീഉൽ അവ്വൽ 12 ന് (സെപ്റ്റംബർ 16 തിങ്കൾ) അതിവിപുലവായ മീലാദ് റാലിയും ഗ്രാൻഡ് മൗലിദ് സദസ്സും അന്നദാന വിതരണവും നടക്കും. 

സെപ്റ്റംബർ 19 വ്യാഴം വൈകീട്ട് 7 മണിക്ക് പൊതു സമ്മേളനവും മദ്രസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളിടെയും ദഫ്, അറബന, ഖവാലി തുടങ്ങീ വിവിധയിനം കലാപരിപാടികളും മത്സരങ്ങളും അരങ്ങേറും. 

പരിപാടിയുടെ ഭാഗമായി ഖബർ സിയാറത്ത്, പൂർവ്വ വിദ്യാർത്ഥി സംഗമം, തിരു നബി തിങ്കൾ പഠന സംഗമം, ബുക്ക്‌ ടെസ്റ്റ്‌, റബീഉൽ അവ്വൽ മുപ്പത്തുവരെയുള്ള വീട്ടു മൗലിദ് സദസ്സ് തുടങ്ങിയ വിവിധങ്ങളായ പരിപാടികളും നടന്നുവരുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}