വേങ്ങര: വേങ്ങര കൊർദോവ എൻ ജി ഒ 50% സബ്സിഡിയോടുകൂടി രണ്ടാംഘട്ട ഇലക്ട്രിക് ബൈക്കുകളുടെ വിതരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹസീന ഫസൽ നിർവ്വഹിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അസീസ്, കൊർദോവ ചെയർമാൻ യൂസുഫലി വലിയോറ, എ. കെ എ നസീർ, കെ.പി.ഫസൽ, പി എച്ച് ഫൈസൽ, ടി. മൊയ്തീൻ കൂട്ടി, എം.കെ. അലവിക്കുട്ടി, പി.കെ. ഷഫീഖ്, എം.ശിഹാബുദ്ദീൻകെ. സാദിഖലി, കെ.ടി. ഇൽയാസ് എന്നിവർ സംബന്ധിച്ചു.