മലപ്പുറം : ആർ.എസ്.പി. നേതാവും ലോക്‌സഭാംഗവുമായ എൻ.കെ. പ്രേമചന്ദ്രൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി മലപ്പുറത്തെത്തിയ പ്രേമചന്ദ്രൻ വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് പാണക്കാട്ടെ വീട്ടിലെത്തിയത്.
സാദിഖലി തങ്ങളും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് പ്രേമചന്ദ്രനെ സ്വീകരിച്ചു. ഒരുമണിക്കൂറോളം നീണ്ട സന്ദർശനത്തിൽ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളും സാമൂഹികവിഷയങ്ങളും ചർച്ചയായി. പ്രഭാതഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. ആർ.എസ്.പി. കേന്ദ്രകമ്മിറ്റിയംഗം കെ.എസ്. സനൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കുരീപ്പുഴ മോഹനൻ, മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. എ.കെ. ഷിബു, ജില്ലാകമ്മിറ്റി അംഗങ്ങളായ സിദ്ദീഖ് പനക്കൽ, ഖാദർ പുന്നക്കോട് എന്നിവരും കൂടെയുണ്ടായിരുന്നു.