മാതൃകയായി വേങ്ങര ഏരിയ ക്രിക്കറ്റ് അസോസിയേഷൻ

വേങ്ങര: വേങ്ങര ഏരിയ ക്രിക്കറ്റ് അസോസിയേഷൻ ഇരു വൃക്കകളും തകരാറിലായ ഹുസൈന്‍ ബാബയുടെ ചികിത്സാ സഹായാർത്ഥം സബാഹ് സ്കൊയർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഖില കേരളക്രിക്കറ്റ്‌ ടൂർണമെന്റിൽ നിന്ന് ലഭിച്ച ഒരു ലക്ഷത്തി എഴുപതിനായിരംരൂപ 
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയതങ്ങൾക്ക് ഭാരവാഹികൾ കൈമാറി.

ജീവ കാരുണ്യ സാമൂഹ്യ സാംസ്കാരിക മേഖലയികളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് 
സമയം കണ്ടെത്തുന്ന വി എ സി എ യുടെ ഇടപെടലുകൾ മറ്റുള്ളവർക്ക് പ്രചോദനമാണെന്നും കൂടുതൽ പേർ ഇങ്ങിനെയുള്ള കാരുണ്യ രംഗത്തേക്ക് കടന്ന് വരാൻ ഇടയാക്കുമെന്നും സഹായ സമിതി ചെയര്മാന്കൂടിയായ തങ്ങൾ അഭിപ്രായപ്പെട്ടു.

ടൂർണമെന്റിന്റെ സംഘാടനത്തിന് നേതൃത്വം കൊടുത്ത റഫീഖ് പറങ്ങോടത്തിന് സബാഹ് സ്കൊയർ ചെയർമാൻ സബാഹ്‌കുണ്ടുപുഴക്കൽ 
മൊമെന്റൊ നൽകി ആദരിച്ചു.

പി പി ഹസ്സൻ, റഫീഖ് പറങ്ങോടത്ത്, സാദിഖ് ഷാ, ഹബീബ് കാസ്‌മ, ബക്കർ കുണ്ടുപുഴക്കൽ, സലിം ബാവ ഹകീം തുപ്പിലിക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}