മലപ്പുറം: വിശുദ്ധ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന മൗലിദ് സദസ്സ് പ്രൗഢമായി. കോട്ടപ്പടി ടൗൺ സുന്നി മസ്ജിദ് പരിസരത്ത് നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല സെക്രട്ടറി പി.ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്‌തു. എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സയ്യിദ് മുർതള ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് വാഹിദ് ശിഹാബ് തങ്ങൾ പാണക്കാട് പ്രാർത്ഥന നിർവ്വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ, എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ.ശക്കീർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, പി.പി. മുജീബ് റഹ്മാൻ സംസാരിച്ചു. എസ്.വൈ.എസ് ജില്ലാ ഭാരവാഹികളായ എം.ദുൽഫുഖാർ സഖാഫി, കെ.സൈനുദ്ദീൻ സഖാഫി,സൈദ് മുഹമ്മദ് അസ്ഹരി, യൂസുഫ് സഅദി പൂങ്ങോട്, പി.ടി.നജീബ്, കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് പി.സുബൈർ, എസ്.വൈ.എസ് സോൺ പ്രസിഡന്റ് ടി. സിദ്ദീഖ് മുസ്‌ലിയാർ, എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് ടിപ്പു സുൽത്താൻ അദനി, അബ്ദു റഹീം കരുവള്ളി, ജൗഹർ അദനി തുടങ്ങിയവർ സംബന്ധിച്ചു. മൗലിദ് പാരായണത്തിനു ശേഷം നടന്ന സമാപന പ്രാർത്ഥനക്ക് സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട് നേതൃത്വം നൽകി.
എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മലപ്പുറം മൗലിദ് പ്രൗഢമായി
admin
Tags
Malappuram