ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാന ഫയലുകൾ കാലതാമസം കൂടാതെ തീർപ്പാക്കണമെന്നും കെട്ടിട നിർമ്മാണ വർദ്ധനവ് കുറക്കുന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അമിതമായി വാങ്ങിയ പെർമ്മിറ്റ് ഫീസ് അപേക്ഷകർക്ക് കാലതാമസം കൂടാതെ തിരിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കൺവെൻഷൻ ആവശ്യപെട്ടു.

വേങ്ങര ചേറ്റിപ്പുറം ജൽസാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലെൻസ്ഫെഡ് ജില്ലാ ജനറൽ സെക്രട്ടറി വി.കെ.എ റസാഖ് മുഖ്യ അഥിതിയായി പങ്കെടുക്കുകയും പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകുകയും സംസ്ഥാന കമ്മറ്റി അംഗം സനിൽ നെടുവത്ത് മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയും സ്ട്രക്ച്ചറൽ ആസ്പെക്റ്റ്സ് ഇൻ മോഡേൺ ആർകിടെക്റ്റ് എന്ന വിഷയത്തിൽ എൻജിനിയർ ഷിനോജ് പി.എസ് അംഗങ്ങൾക്ക് ക്ലാസ്സെടുക്കുകയും ചെയ്തു. 

പുതിയ അംഗത്വമെടുക്കുന്നതിനുള്ള അപേക്ഷകൾ വേങ്ങരയിലെ ലെൻസ്ഫെഡ് സ്ഥാപക സെക്രട്ടി മൻസൂർ പി. ഏറ്റുവാങ്ങി. ജില്ലാസെക്രട്ടറി നൗഫൽ എ.യു , ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ, സെക്രട്ടറി ഇസ്മായിൽ കെ.സി ജില്ലാ പ്രവർത്തക സമിത അംഗം മുഹമ്മദ് അൻവർ എം എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സംഘാടനാ സെഷനിൽ ഒരു വർഷത്തെ കമ്മറ്റിയുടെ പ്രവർത്തന റിപോർട്ട് യൂണിറ്റ് ജനറൽ സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ അവതരിപ്പിക്കുകയും വരവ് ചെലവ് കണക്ക് ട്രഷറർ മുഹമ്മദ് സ്വാലിഹ് ഇ വി അവതരിപ്പിച്ച് യോഗം പാസ്സാക്കി. യോഗത്തിൽ അഫ്സൽ പി.പി അനുശോചനം രേഖപ്പെടുത്തുകയും മുഹമ്മദ് റാഷിദ് എ കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}