മലപ്പുറം: പൊന്നാനി പുറങ്ങിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ മൂന്നു പേർ മരിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് പൊള്ളലേറ്റിരുന്നു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), ഭാര്യ റീന (40), മാതാവ് സരസ്വതി (70) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തതാണ് എന്നാണ് നിഗമനം. ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണികണ്ഠൻ ആണ് വീടിനു തീ കൊളുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കിടപ്പുമുറിയിലാണ് തീയിട്ടത്. പിന്നാലെ വീട് മുഴുവൻ തീ പടർന്നു.
(ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല . മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക-1056,0471 2552056)