വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ 2024 /25 വാർഷിക പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഫോം വിതരണം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പാറക്കൽ അബ്ബാസിന് നൽകിക്കൊണ്ട് വാർഡിലെ മുതിർന്ന കാരണവർ എ വി മൊയ്തു ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഫക്രുദ്ദീൻ കൊട്ടേക്കാട്ട്, ഷംസുദ്ദീൻ പറമ്പാട്ട്, ജാബിർ സി കെ, ഇല്യാസ് കെ ടി എന്നിവർ പങ്കെടുത്തു.