ഊരകം: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ അനുകരണീയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന സാഗർ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്
ഇരു കിഡ്നിയും തകരാറിലായ വേങ്ങര കുറ്റാളൂരിലെ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്കുള്ള വിഹിതമായി ഒരു ലക്ഷം രൂപ സഹായ സമിതിയുടെ ചെയർമാനും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ മൻസൂർ കോയ തങ്ങൾക്ക് കൈമാറി.
അവസരത്തിനൊത്ത് ഹുസൈൻ ബാവയെ സഹായിക്കാൻ മുന്നോട്ടു വന്ന സാഗർ ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കൂടുതൽ പേർ അതിലേക്ക് വരാൻ പ്രചോദനമാണെന്നും സഹായ സമിതിയുടെ ചെയർമാൻ കൂടിയായ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ അഭിപ്രായപ്പെട്ടു.
കെകെ.വലീദ്, അഫ്സൽ കെ.കെ മൊയിദീൻകുട്ടി, നസീർ, സിറാജ്അത്തോളി, ബക്കർ കുണ്ടുപുഴക്കൽ, ഹകീം തുപ്പിലിക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.