കണ്ണമംഗലം: വരുന്ന ഓണത്തിന് വീടുകളിൽ പൂക്കളമൊരുക്കാൻ വിവിധ വർണങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കൾ വിളയിച്ച് കണ്ണമംഗം ഗ്രാമപ്പഞ്ചായത്ത്. 2024,25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ‘പൂക്കൃഷി’എന്ന പദ്ധതിയാണ് ഇതിനായി ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കിയത്.
കൃഷിഭവന്റെ നേതൃത്വത്തിൽ വല്യാട്ട് എന്ന പ്രദേശത്ത് സി.കെ. അഹമ്മദ്, പി.പി. ബീരാൻകുട്ടി എന്നീ കർഷകരുടെ നേതൃത്വത്തിലാണ് 50 സെന്റ്സ്ഥലത്ത് ചെണ്ടുമല്ലി പൂക്കൃഷിചെയ്തത്.വേങ്ങര ലൈവ്.ദിവസേന സമീപപ്രദേശത്തുള്ള നിരവധി ആളുകളാണ് പൂക്കൾ കാണാനായി എത്തുന്നത്. കൃഷിയുടെ വിളവെടുപ്പ് കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് തയ്യിൽ ഹസീന അധ്യക്ഷത വഹിച്ചു. തയ്യിൽ റഹിയാനത്ത്, പി.കെ. സിദ്ദീഖ്, ശങ്കരൻ ചാലിൽ, പി.പി. സോഫിയ, ടി.പി. ഇസ്മായിൽ, സി. അനൂപ്കുമാർ, കെ.കെ. ഹംസ, റൂഫിയ ചോല, നുസൈബ നെടുമ്പള്ളി, കൃഷി ഓഫീസർ അജി എന്നിവർ പ്രസംഗിച്ചു.