ജി വി എച്ച് എസ് എസ് 1979-80 എസ് എസ് എൽ സി ബാച്ച് വീണ്ടും അക്ഷരമുറ്റത്ത് സംഗമിച്ചു

വേങ്ങര: 'സ്നേഹതീരം സീസൺ - 2' വേങ്ങര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 1979-80 വർഷത്തിലെ എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ അതേ അക്ഷരമുറ്റത്ത് വീണ്ടും സംഗമിച്ചു. ആനന്ദലക്ഷ്മിയും
സംഘവും നടത്തിയ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ മരുതിൽ കാട്ടു ഹംസക്കുട്ടി അധ്യക്ഷം വഹിച്ചു.

കെ.എസ് ജെയിംസ്
(എറണാംകുളം) അവതാരകനായ പരിപാടി സിനിമാ പ്രവർത്തകനും കഥാകൃതുമായ ബാലൻ പട്ടാളത്തിൽ (തിരുവനന്തപുരം)
ഉദ്ഘാടനം നിർവഹിച്ചു. കെ.ടി.അബ്ദുസമദ് അനുസ്മരണ പ്രഭാഷണം നടത്തി.

ഉമ്മർഹാജി, ടി.കെ.സലീന, എൻ.ടി മുഹമ്മദ് ഷരീഫ്, ഇബ്രാഹീം, റഹീം, രാമൻ മാസ്റ്റർ, മുഹമ്മദലി, ശൈലജ, വളപ്പിൽ കരീം, പി.ജി.ജയരാജൻ, ഇസ്മയിൽ.അബു, അസീസ്, ഉണ്ണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടി.കെ.സുഹറ അവലോകനം നടത്തി.

ചടങ്ങിൽ കെ.സി.സക്കീന സ്വാഗതവും കാപ്പൻ അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു.
തുടർന്ന് ഭക്ഷണശേഷം കലാപരിപാടികളോടെ സ്നേഹതീരം സീസൺ - 2
സംഗമം സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}