ഹജ്ജ്: ഇതുവരെ ലഭിച്ചത് 11,013 അപേക്ഷകൾ

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിന് ഇതുവരെ ലഭിച്ചത് 11,013 ഓൺലൈൻ അപേക്ഷകൾ.

ഇതിൽ 2506 അപേക്ഷകൾ 65 വയസ്സ് വിഭാഗത്തിലും 1075 അപേക്ഷകൾ പുരുഷ മെഹ്‌റമില്ലാത്ത വനിതകളുടെ വിഭാഗത്തിലുമാണ്. രണ്ടു വിഭാഗക്കാർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും.

പൊതുവിഭാഗത്തിൽ 7432 അപേക്ഷകളാണു ലഭിച്ചത്. യോഗ്യതയുള്ള അപേക്ഷകൾക്ക് കവർനമ്പറുകൾ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. കവർനമ്പർ മുഖ്യ അപേക്ഷന് അടുത്തദിവസങ്ങളിൽ ഫോണിൽ എസ്.എം.എസ്. ആയി ലഭിക്കും.

ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡി.യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിൻചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്.

കവർനമ്പറിന് മുന്നിൽ 65 വയസ്സ് വിഭാഗത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും KLF എന്നും രേഖപ്പെടുത്തും.

തിയതി നീട്ടണം-ഹജ്ജ് കമ്മിറ്റി

നിലവിൽ ഹജ്ജ് അപേക്ഷ നൽകുന്നതിനുള്ള അവസാനതീയതി ഒൻപതാണ്. ഓഗസ്റ്റ് 13-നാണ് അപേക്ഷാസമർപ്പണം ആരംഭിച്ചത്. ഈ വർഷം വളരെ കുറഞ്ഞ സമയമാണ് അനുവദിച്ചത്. ഹജ്ജ് അപേക്ഷകർക്ക് രേഖകൾ ശരിയാക്കി അപേക്ഷ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്തെഴുതിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}