കുറുക്കൻ കുടുംബ എക്സിക്യുട്ടീവ് മീറ്റിങ്ങ് നടത്തി

വേങ്ങര: കുറുക്കൻ കുടുംബ വെൽഫയർ അസോസിയേഷൻ എക്സിക്യുട്ടീവ് മീറ്റിങ്ങ് വലിയോറ ഐശബാദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കുറുക്കൻ ആലസ്സൻ ഹാജി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കേന്ദ്ര കമ്മറ്റി ചെയർമാൻ കുറുക്കൻ കരീം ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ ഷൈഖ് മാഷ് വെള്ളിയഞ്ചേരി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷർ മാനുട്ടി മാഷ് എടവണ്ണ തുടർന്നുള്ള കാര്യങ്ങൾ വിശധീകരിച്ചു.

പരിപാടിയിൽ 2025 ഏപ്രിൽ മാസത്തിൽ അഖിലേന്ത്യ കുടുംബ സംഗമം നടത്താൻ കമ്മറ്റി തീരുമാനിച്ചു. പരിപാടിയിൽ തെന്നല പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കുറുക്കൻ ഗഫൂറിനെ മൊമന്റോ നൽകി ആദരിച്ചു. കേന്ദ്ര കമ്മറ്റി മുൻ ചെയർമാൻ കുറുക്കൻ ആലസ്സൻ ഹാജിയേയും ആദരിച്ചു. വലിയോറ യൂണിറ്റിലേ വിദ്യഭ്യാസ രംഗത്ത് പഠനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു.

പരിപാടിയിൽ വനിതാ ചെയർമാൻ കുറുക്കൻ ഖദീജ (ഇമ്മു) കുറുക്കൻമുഹമ്മദ് വലിയോറ, ബാപ്പുട്ടി ഹാജി, അബ്ദുസ്സലാം ചേരിപ്പറമ്പ്, ഹസ്സൻ ബാപ്പു വലിയോറ, ഹസ്സൻ എടവണ്ണ, മജീദ് മാമ്പറ്റ, ഇസ്മായിൽ ബാവ വലിയോറ, ലത്തീഫ് വെള്ളിയഞ്ചേരി, ഉസ്മാൻ വട്ടമണ്ണപ്പുറം, മൂസ ഹാജി കക്കാട്, ഉസൈൻ മാമ്പറ്റ, അബുഹാജി വലിയോറ ഇങ്ങിനെ നാൽപ്പതോളം എക്സിക്യുട്ടീവ് മെമ്പർ മാർ പങ്കെടുത്തു. കുറുക്കൻ അലവി കുട്ടി ഹാജി വലിയോറ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}