കോട്ടയ്ക്കൽ: എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ പരിശീലനത്തിന് അധ്യാപകർക്ക് പിന്തുണയുമായി അമ്മമാർ രംഗത്ത്. സ്‌കൂൾ മാതൃരക്ഷാകർത്തൃ കമ്മിറ്റി സ്‌പോർട്‌സ് കോഡിനേറ്റർ കെ.പി. മെഹ്‌റുന്നിസയുടെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്.വേങ്ങര ലൈവ്.കുട്ടികൾക്കുള്ള ജേഴ്‌സിയുടെ സമർപ്പണം മെഹറുന്നിസ നിർവഹിച്ചു. സ്‌കൂൾ മാനേജർ ബഷീർ എടരിക്കോട് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ടി. അബ്ദുൽ മജീദ് അധ്യക്ഷനായി.
ഡോ. പി.എം. ആശിഷ്, കെ.പി. നാസർ, കെ. സൈതാലിക്കുട്ടി, നിഷ, സർഫ്രാസ് അഹമ്മദ്, ബാബു ശിഹാബ് എന്നിവർ സംസാരിച്ചു.