വേങ്ങര: സിനിമാരംഗത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിന് വിധേയപ്പെട്ടുള്ള നടപടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സംസ്ഥാന സർക്കാർ തുടരുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ധർമഗിരി ഐഡിയൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരകളായവർ അന്വേഷണ കമീഷന് മൊഴി നൽകണമെന്ന് പറയുന്നത് സ്ത്രീത്വത്തിനുനേരെയുള്ള അവഹേളനമാണന്നും റസാഖ് പാലേരി കുറ്റപ്പെടുത്തി. സംസ്ഥാന ജനനറൽ സെക്രട്ടറി സുരേന്ദ് ൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ശഫീഖ്, സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വി. സഫീർഷാ, എസ്. മുജീബ് റഹ്മാൻ, കെ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.