ജില്ലാ സമ്മേളനവും ജനകീയ മാരത്തോണും

വേങ്ങര: നിർമ്മാണ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി ജില്ലാ സമ്മേളനം 2024 സപ്തംബർ 10 ന് വേങ്ങരയിൽ വെച്ച് നടക്കുന്നതിന്റെ പ്രചരണാർത്ഥം സപ്തംബർ 08 ന് ഞായറാഴച ജനകീയ മാരത്തൺ സംഘടിപ്പിക്കുന്നു. പരിപാടികളുടെ സ്വാഗത സംഘം രൂപീകരണ യോഗം ഡി സി.സി. ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉദ്ഘാടനം ചെയതു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം മണ്ഡലം പ്രസിഡന്റ് പി.കെ സിദ്ധീഖ്, അസൈനാർ ഊരകം, കെ.കുഞ്ഞിമൊയ്തീൻ, കെ സുബ്രഹ്മണ്യൻ, മനോജ് പുനത്തിൽ, സക്കീറലി കണ്ണേത്ത്, സി പി നിയാസ്, തുടങ്ങിയവർ സംസാരിച്ചു.
     
ഭാരവാഹികളായി ചെയർമാൻ കെ.എ അറഫാത്ത്, ജനറൽ കൺവീനർ അസൈനാർ ഊരകം, ട്രഷറർ  കെ കുഞ്ഞിമൊയ്തീൻ തുടങ്ങി 51 അംഗ സമിതിയെ തിരഞ്ഞെടുത്തു.

അബ്ദു സ്സമദ് ചുക്കൻ, മുഹമ്മദ് ഹനീഫ ടി, അബ്ദുൽ ഹമീദ് എ, ആറ്റ കോയ തങ്ങൾ, യൂനുസ് പി.എ, ഭാസ്ക്കരൻ കെ, ഹരിദാസൻ യു, എൻ റഷീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}