കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് അപേക്ഷകളിൽ സൂക്ഷ്മപരിശോധന തുടങ്ങി. ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. പി.കെ. അസ്സയിൻ, കെ.പി. നജീബ്, കെ. മുഹമ്മദ് റാഫി, പി. മുജീബ്‌റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുക. കവർനമ്പർ മുഖ്യ അപേക്ഷകന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കും.
ഇതുവരെ ലഭിച്ചത് 4060 അപേക്ഷകൾ
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് ഇതുവരെ 4060 ഓൺലൈൻ അപേക്ഷകളാണു ലഭിച്ചത്.
ഇതിൽ 710 അപേക്ഷകൾ 65 വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലും 3008 അപേക്ഷകൾ പൊതു വിഭാഗത്തിലുമാണ് ലഭിച്ചത്.
അപേക്ഷ നൽകാനുള്ള സമയപരിധി സെപ്റ്റംബർ ഒൻപതുവരെയാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.
ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും പുതിയറ റീജണൽ ഓഫീസിലും സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഹജ്ജ് സഹായകേന്ദ്രങ്ങൾ
തിരുവനന്തപുരം : മുഹമ്മദ് യൂസഫ്-9895648856. കൊല്ലം: ഇ. നിസാമുദ്ദീൻ-9496466649. പത്തനംതിട്ട: എം. നാസർ-9495661510. ആലപ്പുഴ: സി.എ. മുഹമ്മദ് ജിഫ്രി-9495188038. കോട്ടയം: പി.എ. ശിഹാബ്-9447548580. ഇടുക്കി: സി.എ. അബ്ദുൽസലാം-9961013690. എറണാകുളം: ഇ.കെ. കുഞ്ഞുമുഹമ്മദ്-9048071116. പാലക്കാട്: കെ.പി. ജാഫർ-9400815202. മലപ്പുറം: യു. മുഹമ്മദ് റഊഫ്-9846738287. കോഴിക്കോട്: നൗഫൽ മങ്ങാട്-8606586268. വയനാട്: കെ. ജമാലുദ്ദീൻ-9961083361. കണ്ണൂർ: എം.ടി. നിസാർ-8281586137. കാസർകോട്: കെ.എ. മുഹമ്മദ് സലീം-9446736276