വേങ്ങര: വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് കീഴിൽ സന്നദ്ധ സേവന പ്രവർത്തനം നടത്തുന്ന മണ്ഡലത്തിലെ വൈറ്റ് ഗാർഡിനുള്ള ഉപകരണങ്ങൾ ഓസ്‌ട്രേലിയ കെഎംസിസി നൽകി. വേങ്ങര മണ്ഡലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അദ്നാൻ പുളിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി കെ അസ്ലു, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നൗഫൽ മമ്പീതി, പ്രസിഡന്റ് ഇൻ ചാർജ് പി മുഹമ്മദ് ഹനീഫ, മണ്ഡലം വൈറ്റ് ഗാർഡ് കോഡിനേറ്റർ എ കെ നാസർ, സെക്രട്ടറി കെ എം നിസാർ, വൈറ്റ് ഗാർഡ് മണ്ഡലം വൈസ് ക്യാപ്റ്റൻ ഹസീബ് അരീക്കുളം എന്നിവർ സംബന്ധിച്ചു.