സീബ്രാലൈനുകളും സിഗ്നല്‍ മാര്‍ക്കുകളും പുനഃസ്ഥാപിക്കണം

വേങ്ങര: പരപ്പനങ്ങാടി - അരീക്കോട് സംസ്ഥാന പാതയിലെ സീബ്രാ ലൈനുകളും സിഗ്നൽ ലൈനുകളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. കുന്നുംപുറം, തോട്ടശ്ശേരിയറ, ചെങ്ങാനി തുടങ്ങിയ സ്ഥലങ്ങളിലെ സിഗ്നല്‍ ലൈനുകളാണ് മാഞ്ഞുപോയത്.
റോഡ് നവീകരണത്തോടനുബന്ധിച്ച് റോഡിൽ വരച്ച സീബ്രാ ലൈനുകളും മറ്റു സിഗ്നൽ ലൈനുകളും കാലപ്പഴക്കത്താൽ മാഞ്ഞും നിറം മങ്ങിയും വാഹനമോടിക്കുന്നവർക്കും കാൽ നടയാത്രക്കാർക്കും കാണാൻ കഴിയാത്ത തരത്തിലാണിപ്പോള്‍. ഇത് കാരണം പൊതുജനങ്ങൾക്കും വിദ്യാർത്ഥികള്‍ക്കും ഏറെ പ്രയാസങ്ങൾ നേരിടുന്നുണ്ട്. വേങ്ങര ലൈവ്.വിഷയത്തില്‍ ഉടന്‍ നടപടി ആവശ്യപ്പെട്ട് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതിനല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}