കണ്ണുതുറക്കാതെ അധികാരികൾ

പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ പണയം വെച്ച് അംഗൻവാടിയിലേക്കും സ്കൂളിലേക്കും ഉള്ള യാത്ര

തിരൂരങ്ങാടി: പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ പണയം വെച്ച് അപകടവഴിയിലൂടെ അങ്കണവാടിയിലേക്ക് എത്തുന്നത് കണ്ടില്ലെന്ന് നടിച്ച് അധികാരികൾ. പ്രശ്ന പരിഹാരരതിന്നായി അധികാരികളൊന്നും തിരിഞ്ഞുനോക്കാത്ത സ്ഥലമാണിത്. തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം ഡിവിഷനിലെ പൂഞ്ഞിലത്തു പാടത്തിന് സമീപം പനമ്പുഴ 75-ാം നമ്പർ അങ്കണവാടിയാ ണ് വെള്ളം നിറഞ്ഞൊഴുകുന്ന തുറന്നിട്ട തോടിന് മുന്നിലുള്ളത്. അങ്കണവാടിക്ക് മുന്നിൽ 50 മീറ്ററോളം നീളത്തിൽ സ്ലാബിട്ട് മൂടാത്ത തോടാണ്. കുട്ടികൾ ഈ തോടിന് അരികിലൂടെ നടന്നാണ് അങ്കണവാടിയിലേക്കെ ത്തുന്നത്.വേങ്ങര ലൈവ്.എതിർദിശയിൽനിന്ന് വരുന്നവർക്കായി വൈദ്യുതിത്തൂണും മരത്തടിയുമുപയോഗിച്ചുള്ള വീതികുറഞ്ഞൊരു പഴയ വൈദ്യുതിപോസ്റ്റ് മുറിച്ചിട്ടിരിക്കുന്ന നടപ്പാലമാണുള്ളത്. സമീപത്തുള്ള മദ്രസയിലേക്ക് പോകുന്ന കുട്ടികളും തിരൂരങ്ങാടിയിലെ സ്കൂളിലേക്ക് പോകുന്ന വരും ഈ തോടിന് അരികിലൂടെയാണ് പോകുന്നത്. പരിസ രത്തെ പ്രായമായവരും രോഗികളും വലിയ പ്രയാസമനുഭവി ക്കുന്നു. മഴ ശക്തമാകുന്ന ദിവ സങ്ങളിൽ കരകവിഞ്ഞൊഴുകുന്ന തോടാണിത്. തോടിന് മുകളിൽ സ്ലാബിട്ട് ദുരിതം പരിഹ രിക്കുകയും അപകടസാധ്യത ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ അധി കൃതരെ സമീപിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കു ന്നില്ലെന്ന പരാതിയാണ് ഇവർക്കുള്ളത്. 12 വയസ്സുള്ള 90%ഡിസേബിലിറ്റിയുള്ള മുഹമ്മദ് ഷാംലിക്കിനെ 50 മീറ്ററോളം എടുത്തു കൊണ്ട് വേണം സ്കൂളിലേക്കും മറ്റും കൊണ്ടുപോകാൻ. തോടിന് അരികിലൂടെയുള്ള ഭാഗത്ത് പോസ്റ്റുണ്ടെങ്കിലും സ്ട്രീറ്റ് ലൈറ്റ് ഇതുവരെ സ്ഥാപിക്കാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല.  ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ഭാരവാഹികൾ സ്ഥലം സന്ദർശിക്കുകയും ബാലാവകാശ കമ്മീഷന് പരാതി നൽകുകയും ചെയ്തു.  ഭാരവാഹികളായ മനാഫ് താനൂർ, അബ്ദുൽ റഹീം പൂക്കത്ത്,നിയാസ് അഞ്ചപ്പുര, ബിന്ദു തിരിച്ചിലങ്ങാടി, എ പി അബൂബക്കർ,സുലൈഖ സലാം, നാട്ടിലെ പൗരപ്രമുഖനായ മൊയ്തീൻകുട്ടി, ശരീഫ്, സിദ്ദീഖ്, അംഗൻവാടി വർക്കേഴ്സ് എന്നിവരുമായി സംസാരിക്കുകയും വേണ്ട നടപടികളുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}