കൊളപ്പുറം: പുഴവെള്ളം കയറിയ കോഴിക്കോട് -തൃശ്ശൂർ പാതയിൽ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ വേറിട്ടൊരു പ്രതിഷേധം.
ദേശീയപാതയിലെ വെള്ളംകയറിയ ഭാഗത്ത് കൊളപ്പുറം തലാപ്പൻ റഫീഖിന്റെ നേതൃത്വത്തിൽ നീന്തി പ്രതിഷേധിക്കുകയായിരുന്നു.
പാതയുടെ വേങ്ങര കൂരിയാട് മുതൽ കൊളപ്പുറം വരെയുള്ള ഭാഗത്തെ നിർമാണം അശാസ്ത്രീമാണെന്നാരോപിച്ച് സമരസമിതി സമരത്തിലാണ്.