വേങ്ങര: ഫിലിസ്‌തീൻ വിമോചന പോരാട്ടത്തിനു നേതൃത്വം നൽകുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയയെ, ഇറാനിലെ ടെഹ്റാനിൽ വെച്ച് ചാരൻമാരെ വിട്ടു നിഷ്ടൂരം കൊലപ്പെടുത്തിയ ഭീരുക്കളും ഭീകരവാദികളുമായ ഇസ്രായേൽ നടപടിക്കെതിരെ വേങ്ങര ടൗണിൽ പ്രതിഷേധ റാലി നടത്തി. ഏരിയ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ സിനിമ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ പ്രകടനം വേങ്ങര ബസ്സ്റ്റാൻഡിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് ഇ. വി. അബ്ദുൽസലാം പ്രസംഗിച്ചു.
വേങ്ങര ലൈവ്.അഷ്‌റഫ് പാലേരി, മുഹമ്മദ് അലി ചാലിൽ,
പി. പി. കുഞ്ഞാലി മാസ്റ്റർ, അലവി എം. പി, യൂസഫ് കുറ്റാളൂർ, സിദ്ധീഖ് എ. കെ, സുലൈമാൻ ഉമ്മത്തൂർ, ഷബ്‌ന ടി. പി, ഷാക്കിറ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.