വേങ്ങര: വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ഒരു ചെറിയ ഷട്ടർ താഴ്ന്ന് കിടന്നത് ഉയർത്താ നുള്ളനടപടി ആരംഭിച്ചു. ഈ വിഷയത്തിൽഅടിയന്തര നടപടി ആവശ്യപ്പെട്ട് വാർഡ് മെമ്പർ യൂസുഫലി വലിയോറ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗംചീഫ് എഞ്ചിനിയർക്ക് ഇന്നെലെ കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് മലമ്പുഴയിൽ നിന്നുള്ള മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലത്തെത്തി ഷട്ടർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. ഇതോടെ ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കക്ക് പരിഹാരമായതായി വാർഡ് മെമ്പർ യൂസുഫലവലിയോറ പറഞ്ഞു. ഷട്ടർ ഉയർത്താൻ അടിയന്തര നടപടികൾ സ്വീകരിച്ച മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനീയറേയും അനുബന്ധ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
ബാക്കിക്കയം റഗുലേറ്റർ; താഴ്ന്നഷട്ടർഉയർത്താൻ നടപടി തുടങ്ങി
admin