തിരൂരങ്ങാടി: കക്കാട് സ്കൂൾ വിട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന റാസിയുടെ കൈവിരലിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ സ്റ്റീൽ റിംഗ് കുടുങ്ങുകയായിരുന്നു ഉടനെ വീട്ടുകാർ ഊരിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും സ്റ്റീൽ മൂർച്ചയുള്ളതുകൊണ്ടുതന്നെ ചെറിയ രീതിയിൽ കൈവിരലിനിന്നും രക്തം വരാൻ തുടങ്ങി. അതുകണ്ട് ഭയന്ന വീട്ടുകാർ ഉടനെ വിവിധ ആശുപത്രിയിൽ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ് കെ ഇ ടി റസ്ക്യൂ കോഡിനേറ്റർ ഫൈസൽ താണിക്കലിന് ബന്ധപ്പെടുന്നത്. ഉടനെ ഫൈസൽ താണിക്കലിന്റെ നേതൃത്വത്തിൽ കേരള ഫയർ & റെസ്ക്യൂ സിവിൽ ഡിഫൻസ് താനൂര് അംഗവും. കെ ഇ ടി ഉപദേശക സമിതി അംഗവുമായ അശ്റഫ് കെ ടി കൊളപ്പുറം ജില്ലാ പ്രസിഡൻറ് ഫിർദൗസ് തെന്നല, ഷറഫു കൊടിമരം, ബുഷെർ കാച്ചടി, മൻസൂർ കക്കാട്, ഇബ്രാഹിം കൊടിഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.
അഞ്ചുവയസ്സുകാരന്റെ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ റിംഗ് അതിസാഹസികമായി മുറിച്ച്മാറ്റി കെ ഇ ടി റെസ്ക്യൂ ഫോഴ്സും സിവിൽ ഡിഫൻസും
admin
Tags
Malappuram