വലിയോറ വാകേരി കോളനിയുടെ കര ഇടിഞ്ഞു ഒഴുകി പോയി

വലിയോറ: വേങ്ങര പതിനഞ്ചാം വാർഡിൽ കാളിക്കടവ് കടലുണ്ടി പുഴയോരത്ത് വാകേരി കോളനിയുടെ കര ഇടിഞ്ഞു വൻ മരങ്ങൾ അടക്കം ഒഴുകി പോയി.

ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയേയും കടലുണ്ടി പുഴയിലെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനേയും തുടർന്നാണ് മുൻ വർഷങ്ങളിലേക്കാളും ശക്തമായ രീതിയിൽ ഇപ്രാവശ്യം മീറ്ററുകൾ നീളത്തിലും വീതിയിയിലും കര ഇടഞ്ഞത്.

ഈ പ്രദേശത്ത് സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് കടലുണ്ടി പുഴക്ക്‌ സമാന്തരമായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷാ ഭിത്തി നിർമ്മിച്ച് പ്രദേശവാസികളുടെ വീടിനും സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും അതിന് ത്രിതല പഞ്ചായത്തുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികളായ വാകേരി മുഹമ്മദ്‌ കുട്ടി, വാകേരി ബീരാൻ കുട്ടി, മടപ്പള്ളി റിയാസ്, മടപ്പള്ളി അബ്ദുൽ സലാം, എ.കെ അബ്ദുൽ വഹാബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}