പറപ്പൂർ: ഇരിങ്ങല്ലൂർ യു എ ഇ കൂട്ടായ്മ 2024 ജൂലായ് 26 വെള്ളി - കുറ്റിത്തറ സ്‌കൂളിൽ വച്ച് ചേർന്ന സംഗമം പ്രവാസിയും വാർഡ് ജനപ്രതിനിധി യുമായ എ. പി ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് ഡോ.സൈതലവി പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി റഷീദ് സി. സ്വാഗതവും വൈസ്. ചെയർമാൻ കുഞ്ഞീദു പി. നന്ദിയും പറഞ്ഞു.
കുറ്റിത്തറ യു.പി സ്കൂൾ ഹെഡ് മാസ്റ്റർ ഫക്രുദീൻ, സ്കൂൾ മാനേജർ മുഹമ്മദ് കൂട്ടി, കെ. കെ. മുഹമ്മദ് കുട്ടി പാലാണി, കെ.റ്റി.പി ചാരിറ്റബൾ സൊസൈറ്റി പ്രസിഡന്റ് എ. ഒ ശുക്കൂർ, ഇരിങ്ങല്ലൂർ നാട്ടുവർത്തമാനം
നന്മ പ്രസിഡന്റ് മുഹമ്മദ് കുട്ടി എ കെ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രവാസി സുഹൃത്തുക്കളുടെ സുഖ ദുഃഖങ്ങളിൽ ഒരുമിച്ച് നിൽക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്നും ഇരിങ്ങല്ലൂരിലെ മറ്റ് രാജ്യങ്ങളിലെ പ്രവാസികളെ കൂടി ഉൾപ്പെടുത്തി വിപുലമായ പ്രവാസി കൂട്ടായ്മ ഉണ്ടാവണമെന്നും യോഗത്തിൽ അഭിപ്രായം ഉണ്ടായി.
കൂട്ടായ്‌മയുടെ കീഴിൽ നടപ്പിൽ വരുത്തുന്ന ജോബ് സെൽ, വനിതാ വിങ്, അംഗങ്ങൾക്കും - വിദ്യാർഥികൾക്കും ഉപകാര പ്രദമാവുന്ന വിവിധ പദ്ധതികൾ - ഇവയെ കുറിച്ചും യോഗം വിശദീകരിച്ചു.
അംഗങ്ങൾക്ക് ഭാവിയിൽ വരുമാനം ലഭിക്കുക എന്ന ചിന്തയുമായി കൂട്ടായ്മ നടത്തുന്ന "കരുതൽ സാമ്പത്തിക പദ്ധതി" യെ യോഗം പ്രശംസിച്ചു. കൂട്ടായ്മയുടേതായി സംരംഭം തുടങ്ങുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുന്ന 'കരുതൽ' ഇപ്പോൾ വിവിധ പദ്ധതികളിൽ നിക്ഷേപിച്ച് ലാഭം സ്വീകരിച്ച് വരുന്നു. കൂട്ടായ്മയിൽ പുതുതായി അംഗമാവുന്നവർക്കും പദ്ധതിയുടെ ഭാഗമാവാൻ കഴിയുന്ന രീതിയിലാണ് 'കരുതൽ' വിഭാവനം ചെയ്തിട്ടുള്ളത്.