എ.ആർ നഗർ: യൂത്ത് കോൺഗ്രസ് അബ്ദുറഹിമാൻ നഗർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് കേരളം ഇന്ത്യയിലാണ് എന്ന ക്യാപ്ഷനോട് കൂടിയിട്ടുള്ള കേരളത്തിന്റെ ഭൂപടം അടങ്ങിയ കത്ത് കേന്ദ്ര മന്ത്രി നിർമല സീതാരാമന് അബ്ദുറഹിമാൻ നഗർ പോസ്റ്റോഫീസ് മഖാന്തിരം അയച്ചു കൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസതെങ്ങിലാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് നിയാസ് പി സി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യുത്ത് കോൺഗ്രസ് പ്രസിഡന്റ് പി കെ ഫിർദൗസ് മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് വേങ്ങര നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻകുട്ടി മാട്ടറ, ഭാരവാഹികളായ റിയാസ് എടത്തോള, സസി കുന്നുംപുറം, അബ്ദു എ പി എന്നിവർ സംസാരിച്ചു.
അബൂബക്കർ കെ കെ, മജീദ് പൂളക്കൽ, ചാത്തമ്പാടൻ സൈതലവി, ഷെഫീഖ് കരിയാടൻ, മുജീബ്, പ്രദീപ്, എന്നിവർ സംബന്ധിച്ചു,