വേങ്ങര: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ കണ്ണമംഗലം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിർമ്മല സീതാറാമന് കേരളത്തിന്റെ ഭൂപട ചിത്രം തപാൽ മാർഗ്ഗം അയച്ചുകൊടുത്തു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനഫ് പികെ അധ്യക്ഷത വഹിച്ചു. നംഷാദ് അമ്പലവൻ, മുസ്തഫ യുപി, മുനീർ എന്നിവർ പങ്കെടുത്തു.
ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു
admin