തിരൂരങ്ങാടി : മഴ ശക്തമായാൽ വീടുകളിലേക്ക് വെള്ളംകയറി ദുരിതമനുഭവിക്കുന്നവരാണ് തിരൂരങ്ങാടി നഗരസഭയിലെ 11-ാം ഡിവിഷൻ പനമ്പുഴയ്ക്ക്് സമീപത്തെ പൂഞ്ഞിലത്തുപ്പാടം നിവാസികൾ. താഴ്ന്നപ്രദേശം കൂടിയായ ഇവിടെ മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകും. കടലുണ്ടിപ്പുഴ നിറഞ്ഞൊഴുകുന്നതോടെ തോടുവഴി പുഴവെള്ളവുമെത്തും. മഴ ശക്തമാകുന്നതോടെ ആദ്യദിവസങ്ങളിൽത്തന്നെ വീടുകളിലേക്ക് വെള്ളംകയറി ദുരിതമുണ്ടാകുന്നത് ഈ പ്രദേശത്താണ്. ഇവിടത്തെ 30-ലേറെ വീടുകളിൽ ബുധനാഴ്ച വെള്ളം കയറിയിട്ടുണ്ട്. നിരവധി വീട്ടുകാർ വീട്ടിൽനിന്നും താമസം മാറിയിട്ടുമുണ്ട്. വേങ്ങര ലൈവ്.പൂഞ്ഞിലത്തുപാടത്തെ നൂറിലേറെ വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴകുറഞ്ഞാലും ഇവിടത്തെ വെള്ളം ദിവസങ്ങളോളം കെട്ടിനിൽക്കുകയും വലിയ ആരോഗ്യഭീഷണി നിലനിൽക്കാറുമുണ്ട്.
കടലുണ്ടിപ്പുഴയുമായി ബന്ധമുള്ള തോട്ടിലുള്ള വി.സി.ബിയുടെ മരത്തിലുള്ള ഷട്ടറുകൾ നേരത്തെ നശിച്ചതിനാൽ പുഴയിൽനിന്നുള്ള വെള്ളം തടഞ്ഞുനിർത്താനാകുന്നില്ല.
വി.സി.ബിക്ക് ഇരുമ്പ് ഷട്ടറുകൾ സ്ഥാപിച്ച് വെള്ളപ്പൊക്കത്തിന് പരിഹാരങ്ങളുണ്ടാക്കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.