ഊരകം: എസ് എസ് എഫ് വേങ്ങര ഡിവിഷൻ സാഹിത്യോത്സാവിന്റെ ഭാഗമായി ഊരകം കോട്ടുമലയിൽ പുസ്തകോത്സവം ആരംഭിച്ചു. അഞ്ചു ദിങ്ങളിലായി നടക്കുന്ന പുസ്തകോത്സവതത്തിൽ വിവിധ പ്രസാധകരുടെ ആയിരകണക്കിന് പുസ്തകങ്ങളാണ് ഉള്ളത്. ജൂലൈ 28 ഞായറാഴ്ച പുസ്തകോത്സവം സമാപിക്കും. പുസ്തകോത്സവത്ജിന്റെ ഭാഗമായി വിവിധ സാംസകാരിക പരിപാടികൾ ക്വിസ് മത്സരങ്ങൾ ചർച്ചകൾ എന്നിവ നടക്കുന്നുണ്ട്.
ഐ പി ബി ബുക്സ് പുറത്തിറക്കിയ പുസ്തകങ്ങൾക്ക് 50 % വരെ വിലക്കുറവ് ലഭിക്കുണ്ട്.
രിസാല വാരിക, പ്രവാസി രിസാല, സുന്നി വോയിസ് എന്നിവയുടെ പ്രതേക കൌണ്ടർ തന്നെ സംജ്ജീകരിച്ചിട്ടുണ്ട്. രിസാല അപ്ഡേറ്റ് ആക്ടിവേറ്റ് ചെയ്യുന്നതിന് പുസ്തകോത്സവത്തിൽ പ്രത്യേക മീഡിയ വിങ് പ്രവത്തിക്കുന്നുണ്ട്. വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ കോട്ടുമല പുസ്തകോത്സവം സംഘടിപ്പിക്കുമെന്നു സംഘടാക സമിതി അറിയിച്ചു. വേങ്ങര ലൈവ്.നാടിന്റെ ജനകീയ ഉത്സവമായ സാഹിത്യോത്സാവിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ സന്ദർശക പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ ലൈബ്രറിയുടെ സാധ്യതയെ കൂടുതൽ ബോധ്യപെടുത്തുന്നതാണ് ഇവിടത്തെ അനുഭവം. കുട്ടികൾ സ്ത്രീകൽ പ്രായമായവർ അങ്ങനെ വലിയ ഒരു സമൂഹത്തിന്റെ ആവേശമാണ് കാണുന്നത്.
നാളെ നടകുന്ന സായാഹ്‌ന പുസ്തക ചർച്ചയിൽ മികദാദ മ്ബുഴ, ഇമാഈൽ കോട്ടുമല , റഹീം അദാനി എന്നിവര് സംസാരിക്കും. ജൂലൈ 27 നു കുട്ടികളുടെ പുസ്തകങ്ങളുടെ ചർച്ചയിൽ കമാൽ കാരത്തോട്, ഡോ ഉമറുൽ ഫാറൂഖ് സകാഫി, ജലീൽ കല്ലേൻങൽ പടി എന്നിവർ സംബന്ധിക്കും. 28 നു വൈകുന്നേരം നടകുന്ന സമാപന സംഗമത്തിൽ സാഹിത്യോത്സാവ് പ്രതിഭകളുടെ വിവിധ സാംസകാരിക ആവിഷ്കാരങ്ങൾ അവതരിപ്പിക്കും.
പുസ്തകോത്സവം ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എഴുത്തുകാരനും ജില്ല പഞ്ചായത്ത് മെബറുമായ ടി പി എം ബഷീർ മുഖ്യാഥിയായി സംസാരിച്ചു. സാംസകാരിക പ്രവർത്തകൻ കെ എം ഷാഫി, സോഷ്യൽ മീഡിയ ആക്ടിവിസ്റ് സൽമാൻ ഊരകം, ജനകീയ സംഘടക സമിതി കൺവീനർ സകീർ സകാഫി എന്നിവർ സംബന്ധിച്ചു.