എ.പി. ഉണ്ണികൃഷ്ണൻ, വിട പറഞ്ഞത് സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ ഭംഗിയായി ഇടപെട്ട ശേഷം: പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര: എ.പി. ഉണ്ണികൃഷ്ണൻ വിട പറഞത് സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ ഭംഗിയായി ഇടപെട്ട ശേഷമെന്ന്    മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ അനുസമരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിനിധി ആയിട്ട് മാത്രമല്ല മുസ്ലിം ലീഗ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായിട്ട് തന്നെയാണ് അദ്ദേഹം പരിഗണിക്കപ്പെട്ടത്. മുഴുവൻ ലീഗ് പ്രവർത്തകർക്കും പേര് പറയാതെ പരിചയപ്പെടുത്തി കൊടുക്കാതെ തിരിച്ചറിയുന്ന നേതാക്കളിൽ ഒരാളിയിരുന്നു അദ്ദേഹം . ഉന്നത പദവികൾ കൈവരിച്ചപ്പോഴും ആ പദവികളിൽ അഭിരമിക്കുന്നതിനേക്കാൾ  പാണക്കാട് കുടുബത്തിന്റെ ഇഷ്ടക്കാരനായി അറിയപ്പെടാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, ഹൈദരലി തങ്ങളും ,സാദിഖലി തങ്ങളും ഉണ്ണിയെ സ്നേഹ വാത്സല്യങ്ങളോടെ ചേർത്ത് പിടിച്ചു. പാണക്കാട് കുടുബത്തിലുള്ള എല്ലാവർക്കും ഉണ്ണി പ്രിയങ്കരനായിരുന്നു. ആ സ്നേഹ രസങ്ങൾ മതേതര സമൂഹം നന്നായി ആസ്വദിച്ചു. കേരളീയ പൊതു സമൂഹത്തിന്റെ  സാമൂഹിക പരിസരങ്ങളിൽ ആ ഫ്രെയിമുകൾ സൃഷ്‌ടിച്ച കൺകുളിർമ ചെറിയ കാര്യമല്ല.താനുമായും എപ്പോ വരാനും ഇടപെടാനും ഉള്ള സ്വാതന്ത്ര്യമുണ്ടായിട്ടും സമയവും സന്ദർഭവും സാഹചര്യങ്ങളും നോക്കി മാത്രം ഇടപെടുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി കാലത്തൊക്കെ കലർപ്പില്ലാത്ത പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നു
പി കെ കുഞ്ഞാലിക്കുട്ടി കുട്ടി പറഞ്ഞു. മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.  പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ,
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം  ടിപിഎം ബഷീർ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ ആവയിൽ സുലൈമാൻ, ഒ സി ഹനീഫ, ചാക്കീരി ഹർഷൽ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ പി മുഹമ്മദ് ഹനീഫ, നൗഫൽ മമ്പീതി, വി .കെ.എ. റസാഖ്, കെ. ടി ഷംസുദ്ധീൻ, എ കെ നാസർ, കെ എം നിസാർ, മുനീർ വിലാശ്ശേരി, എം എസ് എഫ് മണ്ഡലം ഭാരവാഹികളായ എൻ കെ നിഷാദ്, ആമിർ, ആബിദ് കൂന്തല,  യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ കെ എം മുഹമ്മദ്, അഡ്വ എ പി നിസാർ, എം എ റഊഫ്,  ഫത്താഹ് മൂഴിക്കൽ,  യാസർ ഒള്ളക്കൻ, റഷീദ് കൊണ്ടാണത്ത്, കെ കെ സകരിയ, ഹുസൈൻ ഊരകം, അമീൻ കള്ളിയത്,
സി ജാബിർ, കെ കെ കുഞ്ഞു, പുകുത്ത് മുജീബ്, എടക്കണ്ടൻ മുഹമ്മദ് കുട്ടി, അരീക്കൻ കുഞ്ഞുട്ടി,ഇ കെ ആലിമൊയ്തീൻ,വി കെ അമീർ, സാദിഖ്‌,സി അനൂപ് കുമാർ, ചാലിൽ ശങ്കരൻ,എം ദേവദാസൻ, ഐക്കാടൻ വേലായുധൻ, എ ഉണ്ണികൃഷ്ണൻ, യു എം ഹംസ, എൻ ടി ശരീഫ്,ശുകൂർ കണ്ണമംഗലം,മേകരുമ്പിൽ നാസർ, അദ്നാൻ പുളിക്കൽ,നജീബ് ചേറൂർ, സി കെ സഫീർ, സി കെ റഫീഖ് പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}