വേങ്ങര: ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റൽ നവീകരണ പ്രവർത്തി ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീനഫസൽ നിർവഹിച്ചു. ചടങ്ങിൽ ക്ഷേമ കാര്യ സ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വാർഡ് മെമ്പർമാരായ ചോലക്കൻ റഫീഖ് മൊയ്തീൻ, സി പി അബ്ദുൽ ഖാദർ, ആയുർവ്വേദ മെഡിക്കൽ ഓഫീസർ, ഡോക്ടർ വൃന്ദ, ഡോക്ടർ അബ്ദുൽ ഗഫൂർ,
ഫാർമസിസ്റ്റ് ജുമാന എച്ച് എം സി അംഗം ഫക്രുദ്ധീൻ കെ കെ, ഫസൽ കെ പി, ഷിഹാബ് കോട്ടയിൽ എന്നിവർ പങ്കെടുത്തു.