പൂച്ചോലമാട്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറ്റി ഇരുപതിലധികം മത്സരവും മുന്നൂറ്റി ഇരുപതോളം മത്സരാർത്ഥികളുമായി നടന്ന അച്ഛനമ്പലം സെക്ടർ സാഹിത്യോത്സവിന് സമാപ്തിയായി. ആവേശമേറിയ മത്സരങ്ങളിൽ മുട്ടുമ്പുറം യൂണിറ്റ് ചാമ്പ്യൻമാരായി. റണ്ണർ അപ്പായി പരപ്പൻ ചിന യൂണിറ്റും സെക്കന്റ് റണ്ണേഴ്സ് ആയി ഗാന്ധിക്കുന്ന് യൂണിറ്റും സാഹിത്യോത്സവ് വേദിയിൽ മാറ്റുരച്ചു. നൂറോളം പ്രതിഭകൾക്കിടയിൽ നിന്നും കലാ പ്രതിഭയായി പരപ്പൻ ചിന യൂണിറ്റിലെ റനീം പി കെ യും സർഗ പ്രതിഭയായി ഫെബിൻ ശാദും തിരഞ്ഞെടുക്കപ്പെട്ടു. ആതിഥേയരായിരുന്ന പൂച്ചോലമാട് നിവാസികൾ വൻ പിന്തുണയും മികച്ച സംഘാടനവും വിരുന്നും ഒരുക്കി.
സമാപന സമ്മേളനം എസ് വൈ എസ് മച്ചിങ്ങൽ യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് അംജദി പ്രാർത്ഥനയോടെ പ്രാരംഭം നൽകി. സാഹിത്യോത്സവ് സമിതി കൺവീനർ ജുനൈദ് സഖാഫി സ്വാഗതം പറഞ്ഞ വേദി എസ് വൈ എസ് വേങ്ങര സോൺ സെക്രട്ടറി ജലീൽ കല്ലേങ്ങൽപടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സാഹിത്യോത്സവ് സമിതി ചെയർമാൻ
അബൂബക്കർ കെ സി സദസ്സിന് അധ്യക്ഷത വഹിച്ചു. അബ്ദു റഖീബ് അഹ്സനി നരിക്കുനി സന്ദേശ ഭാഷണം നടത്തി. നൗഷാദ് മാസ്റ്റർ, ഹമീദ് മുസ്ലിയാർ, അസ്‌ലം മാസ്റ്റർ,ഹാഫിള് ജുനൈദ് സഖാഫി, ഷമീർ ഫാളിലി പൂച്ചോലമാട്, ഷബീറലി അച്ഛനമ്പലം, മുഹമ്മദലി ചുക്കൻ, ജംഷീദ് മൂക്കുമ്മൽ, സൽമാൻ ചുക്കൻ, മൻസൂർ ചാലിൽ എന്നിവർ ആശംസ അറിയിച്ചു
ഇനിയുള്ള സാഹിത്യോത്സവിന്റെ ഡിവിഷൻ മുതൽ ദേശീയ തലം വരെയുള്ള ഉപരി വേദികളിലേക്കുള്ള പ്രയത്നത്തിലാണ് ജേതാക്കൾ.