സേവാഭാരതി ഏ ആർ നഗർ സമിതി വാർഷിക പൊതുയോഗം നടത്തി

എ ആർ നഗർ: ദേശീയ സേവാഭാരതി ഏ ആർ നഗർ സമിതി വാർഷിക പൊതുയോഗം എ ആർ നഗർ കൊടുവായൂർ സമിതി സേവാകേന്ദ്രത്തിൽ വെച്ച് ചേർന്നു. വാർഷിക യോഗം സേവാഭാരതി മലപ്പുറം ജില്ലസമിതി അംഗം സേവസന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.
     കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി  ഇ വിനോദ്കുമാർ അവതരിപ്പിച്ചു.     
വരവുചിലവു കണക്കുകൾ ഖജാർജി കെ ജയാനന്ദൻ അവതരിപ്പിച്ചു.
       വിശദമായ ചർച്ചക്കുശേഷം ഇരു റിപ്പോർട്ടുകളും ജനറൽബോഡിയോഗം അംഗീകരിച്ചതോടെ പുതിയ ഭാരവാഹികളെ വരണാധികാരി തെരുവത്ത് രവീന്ദ്രൻ അവതരിപ്പിച്ചു.
      പ്രസിഡൻ്റ് മനമ്മൽ സുരേഷ് ബാബു വൈസ് പ്രസിഡൻ്റുമാരായി പി പി ശ്രീനിവാസൻ, ശ്രീമതി സരള വെള്ളാങ്ങര സെക്രട്ടറി വിനോദ് കുമാർ എറമങ്ങാട്ട് ജോയൻ്റ് സെക്രട്ടറിമാരായി രവീന്ദ്രൻ തെരുവത്ത്, കെ കെ സുബ്രമണ്യൻ ഖജാൻജി കെ ജയാനന്ദൻ ഐ ടി കോഡിനേറ്റർ പ്രൊ. വിനോദ്കുമാർ കാട്ടുമുണ്ട എന്നിവരെ തിരഞ്ഞെടുത്തു.
      സേവാഭാരതി അഞ്ച് ആയാമങ്ങളിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ കൺവീനർമാരായി പി അനിൽകുമാർ,സി പി വിനോദ്കുമാർ,പി കാളിദാസൻ, സൗമ്യ സുബ്രമണ്യൻ,വനജ പി  എന്നിവരേയും തിരഞ്ഞെടുത്തു.
     നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് കെ ജയാനന്ദൻ വായിച്ചു. മനമ്മൽ സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രൊ. കെ വിനോദ്കുമാർ സ്വാഗതവും പി പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}