വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പുതുതായി ചെയ്യുവാൻ ഉദ്ദേശിക്കുന്ന വയോ ക്ഷേമപ്രവർത്തനങ്ങളുടെ മുഖച്ചിത്രങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ്, ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, പഞ്ചായത്ത് ഭരണസമിതി അംഗം കുറുക്കം മുഹമ്മദ്, അബ്ദുൽ കരീം, എം പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
അരുണിമ നെല്ലിക്ക പറമ്പിൽ,രജിത എൻ പി,ഫർഹാന എ കെ തുടങ്ങിയവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പഞ്ചായത്ത് സെക്രട്ടറി വനജ പി.കെ, അസിസ്റ്റന്റ് സെക്രട്ടറി ഷണ്മുഖൻ കെ. എ, സീനിയർ ക്ലർക്ക് നിസാർ ടി പി, മൊയ്തീൻ കോയ. കെ തുടങ്ങിയവർ വിധികർത്താക്കളായി. വയോ ക്ഷേമ ഫെസിലിറ്റേറ്റർ ഇബ്രാഹിം എ കെ പരിപാടി കോഡിനേറ്റ് ചെയ്തു.