വേങ്ങര: ഉത്തരവാദിത്വത്തോടു കൂടെ മാധ്യമങ്ങൾ കൈകാര്യം ചെയ്യണമെങ്കിൽ അവയുടെ നന്മകൾക്കൊപ്പം തിന്മകളെക്കുറിച്ചും അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും വിമർശനബുദ്ധിയോടെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഉത്തരവാദിത്വപൂർണ്ണമായ ഈ വിവേകം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി പീസ് പബ്ലിക്ക് സ്കൂൾ വേങ്ങരയിൽ , വിദ്യാർത്ഥികൾക്കായി ഏകദിന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സാമൂഹിക രംഗത്ത് വിദ്യാർത്ഥികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളിലെ സൈബർ ആക്രമണങ്ങൾ കുറയ്ക്കുകയും വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഇടം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം.
ജൂലൈ22 ,തിങ്കളാഴ്ച്ച രാവിലെ നടന്ന പ്രസ്തുത ബോധവൽക്കരണ പരിപാടി അഡ്വക്കേറ്റ് ഫവാസ് ഫൈസൽ, ലീഗൽ കം പ്രൊബേഷൻ ഓഫീസർ, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മലപ്പുറം, ധാർമ്മികത്വം വഹിച്ചു. ഇന്റർനെറ്റ് തട്ടിപ്പുകൾ, വിദ്യാർത്ഥികളിലെ സൈബർ കുറ്റകൃത്യങ്ങൾ, സൈബർ - പോക്സോ സുരക്ഷാ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി വിശദമായ വിവരണം വിദ്യാർത്ഥികളുമായി അദ്ദേഹം നടത്തി. വിദ്യാർത്ഥികളിൽ സൈബർ സുരക്ഷാ ശുചിത്വം ഉറപ്പാക്കുന്ന ഈ പരിപാടിയ്ക്ക് പ്രിൻസിപ്പൾ ജാസ്മിർ ഫൈസൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൾ ഫെബീല സി.കെ വേദിയിൽ ആശംസ അറിയിച്ചു.